കടല്‍‌തീരത്ത് അടിഞ്ഞ ഭീമന്‍ ജീവിയെ ചുറ്റിപ്പറ്റി ദുരൂഹത!

Webdunia
വെള്ളി, 10 മെയ് 2013 (15:34 IST)
PRO
PRO
കടലില്‍ നിന്ന് കരയ്ക്കടിഞ്ഞ ഒരു ജീവിയുടെ അവശിഷ്ടങ്ങള്‍ ന്യൂസിലാന്‍ഡുകാരുടെ ഉറക്കം കെടുത്തുകയാണ്. 30 അടി നീളമുള്ള ഈ ജീവി എന്താണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല.

കടലില്‍ കാണുന്ന ഒരു തരം മുതലയാണെന്ന് ചിലര്‍ പറയുന്നു. അതല്ല, ഡിനോസര്‍ ആണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ ജീവിയെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ഈ ജീവിയുടെ പടം ചര്‍ച്ചയായി.

വലിയ തലയും പല്ലുകളും ആണ് ജീവിയുടെ പ്രത്യേകത.