ലണ്ടന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്‍മാറുമെന്ന് സൗദി അറേബ്യയുടെ ഭീഷണി. വനിതാ ജൂഡോയില്‍ പങ്കെടുക്കുന്ന അത്‌ലറ്റിനെ ശിരോവസ്ത്രമണിഞ്ഞ്((ഹിജാബ്) മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒളിമ്പിക്സില്‍ നിന്ന് പിന്‍മാറുമെന്നാണ് സൌദി വ്യക്തമാക്കിയിരിക്കുന്നത്.
സൗദി ജൂഡോ താരമായ വുജ്ദന്‍ ഷഹെര്‍ഖാനിയെ ശിരോവസ്ത്രം ധരിച്ച് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതാണ് സൌദിയുടെ പ്രതിഷേധത്തിന് കാരണം.
സുരക്ഷാ കാരണങ്ങളാലാണ് ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ജൂഡോ ഫെഡറേഷന്‍ വിശദീകരിക്കുന്നു. ശ്വാസം മുട്ടിച്ചേക്കാവുന്ന ചില നീക്കങ്ങള്‍ ജൂഡോയില്‍ ഉള്ളത് മൂലമാണത്.