ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കുക ! കണ്ടു നോക്കൂ...

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (12:04 IST)
പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാല അറിയപ്പെടുന്നത്. അത്തരമൊരു പാമ്പിനെ കൈകാര്യം ചെയ്യുകയെന്നത് എളപ്പമുള്ള കാര്യമല്ല. മലേഷ്യയില്‍ നിന്ന് ഡെറിക് യീഫാന്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.  
 
ആ വീഡിയോയില്‍ വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു രാജവെമ്പാലയെ കാണാം. പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടിലേക്ക് കയറാന്‍ പാമ്പ് ശ്രമം നടത്തുന്നതായി കണ്ടതെന്ന് അദ്ദേഹം പറയുന്നു. പാമ്പിനെ ശബ്ദമുണ്ടാക്കി പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പാമ്പ് വീട്ടിന് അകത്തേക്ക് തന്നെ കടന്നു. 
 
ഇരുണ്ട നിറത്തിലുളള പാമ്പിന് ഏകദേശം എട്ടടിയോളം നീളം വരും. വീട്ടിന് അകത്ത് കടന്ന പാമ്പിനെ ഇതുവരെയും കണ്ടെത്തിയില്ലെന്നും ഡെറിക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ദൃശ്യങ്ങള്‍ കാണാം:
Next Article