തങ്ങള്‍ക്ക് സഹായം വേണമെന്ന് നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യം പുനരുദ്ധരിക്കാന്‍ രണ്ട് ബില്യണ്‍ ഡോളര്‍ ആണ് സുശീല്‍ കൊയ്‌രാള ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച മുമ്പ് ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തിനടുത്ത് ആളുകള്‍ മരിക്കുകയും 16, 000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, നിരവധി വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകരുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് 200 മില്യണ്‍ ഡോളര്‍ ആണ് സര്‍ക്കാര്‍ ലക്‌ഷ്യം വെയ്ക്കുന്നത്. നേപ്പാളിന്റെ സുഹൃത്തുക്കള്‍ രാജ്യത്തെ സഹായിക്കാന്‍ എത്തുമെന്നാണ് പ്രതീക്കുന്നതെന്നും സുശീല്‍ കൊയ്‌രാള പറഞ്ഞു.
റിക്‌ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തി ഏപ്രില്‍ 25ന് ഉണ്ടായ ഭൂകമ്പത്തില്‍ 8, 500ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ അഞ്ചു ലക്ഷത്തോളം വീടുകള്‍ ഭൂകമ്പത്തില്‍ തകരുകയും ചെയ്തിരുന്നു. ആദ്യത്തെ ഭൂകമ്പത്തിനു ശേഷം ഏകദേശം 20 രാജ്യങ്ങള്‍ നേപ്പാളിന് സഹായഹസ്തവുമായി എത്തിയിരുന്നു.