എന്റെ മകളുടെ മമ്മിയെ ഞാന്‍ ജീവനു തുല്യം സ്നേഹിക്കുന്നു, കരുത്തയായ സ്ത്രീയാണവര്‍ - യുവതിയുടെ കുറിപ്പ് വൈറലാകുന്നു

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (14:17 IST)
ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടാകാറുണ്ട്, ഇത് അവസാനിക്കുന്നത് വിവാഹമോചനത്തില്‍ ആയിരിക്കും. എന്നാല്‍, വിവാഹമോചിതയായ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നവരും അംഗീകരിക്കുന്നവരും കുറവാണ്. അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
 
തന്റെ മുന്‍‌ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ഭാര്യയെ താന്‍ ജീവനോളം സ്നേഹിക്കുന്നുവെന്നും മറ്റാരേക്കാളും ബഹിമാനിക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ട് ഹെയ്‌ലിയെന്ന യുവതി ഇട്ട ഫേസ്ബുക് പോസ്റ്റാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരിക്കുന്നത്.
 
ഹെയ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പലപ്പോഴും ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് മുന്‍‌ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയും ഞാനും എന്റെ ഭര്‍ത്താവും തമ്മില്‍ ഇപ്പോഴും സൌഹൃദം കാത്തുസൂക്ഷിക്കുന്നതെന്ന്. എങ്ങനെയാണ് ഒരു രക്ഷകര്‍ത്താവിന്റെ കടമകള്‍ നിറവേറ്റുന്നതെന്ന്. അപ്പോഴൊക്കെ എന്റെ ഉത്തരം ഒന്നുമാത്രമായിരുന്നു - ‘ഞങ്ങള്‍ ഞങ്ങളുടെ മകളെ ഒരുപാടിഷ്ടപ്പെടുന്നു‘.
 
ഞങ്ങള്‍ എല്ലാവരും അവളെ ഒരുപോലെ ഇഷ്ടപ്പെടുന്നു. അതില്‍ നിന്നും ഒരിക്കലും പിന്മാറാന്‍ കഴിയില്ല. ഇതിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു കുട്ടിയും പിന്നോട്ട് വലിച്ചിഴയ്ക്കെപ്പെടാന്‍ പാടില്ല. കുട്ടിയെ വെച്ച് ഒരു വിലപേശലും പാടുള്ളതല്ല.
 
അവളെ സ്നേഹിക്കുന്ന അവളുടെ മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നത് കൊണ്ട് അവളുടെ ജീവിതത്തിലും അത് വലിയൊരു സ്വാധീനം ചെലുത്തും. എന്റെ മകള്‍ അവളുടെ രണ്ടാനമ്മയെ ‘മമ്മി’ എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടാണെന്ന് അറിയുമോ? അവള്‍ക്കു വേണ്ടി എല്ലാ സമയത്തും അവര്‍ അവളുടെ കൂടെത്തന്നെ ഉണ്ട്. അവര്‍ അവളുടെ മമ്മി തന്നെയാണ്. അവളോടൊപ്പം കളിക്കാനും, അവളെ പരിചരിക്കാനും, അവള്‍ക്ക് ഉമ്മ നല്‍കാനും ചേര്‍ത്തുപിടിക്കാനും എല്ലാത്തിനും അവര്‍ അവളോടൊപ്പം ഉണ്ട്. പഠനമടക്കമുള്ള എല്ലാക്കാര്യങ്ങളും ഒരമ്മയെ പോലെ ചെയ്യുന്ന അവളുടെ മമ്മി. 
 
ഒരുപാട് സ്ത്രീകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘ ഞാന്‍ ഒരിക്കലും എന്റെ കുഞ്ഞിനെ കൊണ്ട് മറ്റൊരു സ്ത്രീയെ അമ്മയെന്നോ മമ്മിയെന്നോ വിളിക്കാന്‍ അനുവദിക്കില്ലെന്ന്. എന്തെന്നാല്‍ അവര്‍ കുഞ്ഞിന്റെ അമ്മയല്ലെന്ന്’. അങ്ങനെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. നിങ്ങള്‍ സ്വാര്‍ത്ഥരാവുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സ്വന്തം മകളെ അവരുടെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കാനും പരിചരിക്കാനും ഒരു സ്ത്രീയെ നിങ്ങളുടെ മുന്‍ഭര്‍ത്താവിന് കിട്ടിയാല്‍ ആ സ്ത്രീയെ അവര്‍ മമ്മിയെന്ന് വിളിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്. അങ്ങനെ അനുവദിക്കാതിരിക്കുന്നതിനു പിന്നിലെ കാരണം നിങ്ങളുടെ സ്വാര്‍ത്ഥത തന്നെയാണ്. 
 
ഞാനൊരിക്കലും എന്റെ മകളോടു പറഞ്ഞിട്ടില്ല രണ്ടാനമ്മയെ മമ്മി എന്നു വിളിക്കരുതെന്ന്. ഇനിയൊട്ടു പറയുകയും ഇല്ല. അങ്ങനെ പറഞ്ഞാല്‍ അതെന്റെ മകള്‍ക്ക് വിഷമമാകും. അവളുടെ അച്ഛനോടൊപ്പം ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലാ സമയത്തും അവര്‍ അവളുടെ മമ്മി തന്നെയാണ്. എന്റെ മകള്‍ മാത്രമല്ല, ഞാനും അവരെ സ്നേഹിക്കുന്നു. എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണവര്‍. പല കാര്യങ്ങളിലും അവരുടെ സഹായം ഞാന്‍ ചോദിച്ചിട്ടുണ്ട്. വളരെ സ്ടോങ് ആയിട്ടുള്ള സ്ത്രീയാണവര്‍. ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കും.
 
ചിത്രത്തിലുള്ളത് ഞങ്ങളുടെ മകളും അവളുടെ രണ്ട് അമ്മമാരുമാണ്. സ്കൂളിലെ ആദ്യദിനത്തിൽ അവളെ കൈകോർത്തുപിടിച്ച് സ്കൂളിലേക്കു നയിക്കുക്കയാണ് ഞങ്ങള്‍''. ഹെയ്‌ലിയുടെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി മുൻഭർത്താവിന്റെ ഭാര്യയായ ഡക്കോട്ട പിറ്റ്മാനും രംഗത്തെത്തി.  
Next Article