അറബ് വംശജനായ വിനോദസഞ്ചാരി ഭാര്യയെയും എട്ട് കുട്ടികളെയും കൂട്ടി വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ദുബായില്‍. എന്നാല്‍ സാധനങ്ങളൊക്കെ വാങ്ങി വാഹനത്തില്‍ തിരിച്ചുകയറുന്നതിനിടയില്‍ 10 വയസ്സുകാരനായ മകനെ മാളില്‍ വച്ചു മറന്നു.
ഒന്നും സംഭവിക്കാത്ത പോലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ച സംഘത്തിന്റെ കാര്‍ വഴിയില്‍ വച്ച് അപകടത്തില്‍ പെട്ടതോടെയാണ് ഒരു മകന്‍ മിസ്സിംഗ് ആണെന്ന് രക്ഷിതാവിന് ഓര്‍മവരുന്നത്. ഭാര്യക്കും മക്കള്‍ക്കും അപകടത്തില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങിയ പിതാവ്, അപ്പോഴാണ് ഒരു മകനെ മാളില്‍ മറന്നുവച്ച കാര്യം ഓര്‍ക്കുന്നത്.
ശബ്ദം കേട്ട് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന പൊലീസുകാരോട് ഇയാള്‍ കാര്യം പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ കയറ്റി ഇയാളെ മാളിലെത്തിച്ചു. അപ്പോഴേക്കും കുട്ടി പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങിയിരുന്നു. ആസമയത്താണ് പൊലീസ് വണ്ടിയില്‍ യുവാവ് കുട്ടിനെയും അന്വേഷിച്ച് വന്നത്.