എട്ടുവയസ്സുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 27 ജനുവരി 2014 (15:36 IST)
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത മകളെ 30കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അഫ്നാന്‍ അല്‍ ഷിബാനി എന്ന യമന്‍‌കാരനെയാണ് പൊലീസ് പിടികൂടിയത്.

ബാലികയെ വിവാഹം കഴിപ്പിക്കുന്നതിനെ അല്‍ ഷിബാനിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇവരുടെ വാക്കുകള്‍ ഇയാള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

അമ്മാവന്റെ സംരക്ഷണത്തിലാണ് ബാലിക ഇപ്പോള്‍. പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ ബാലിക.