ഈജിപ്ത് പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി സര്‍ക്കാര്‍

വ്യാഴം, 15 ഓഗസ്റ്റ് 2013 (11:47 IST)
PRO
ഈജിപ്തില്‍ സംഘര്‍ഷവും പ്രക്ഷോഭവവും ശക്തമാകുന്നു. ഈജിപ്‌തില്‍ മുഹമ്മദ്‌ മുര്‍സിയെ അധികാരത്തില്‍ തിരികെകൊണ്ടുവരാനാണ് പ്രക്ഷോഭകാരികള്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നൂറു കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍

കൂടാതെ ആയിരക്കണക്കിനുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ മാധ്യമപ്രവര്‍ത്തകരാണ്‌. ഇതേ സമയം പ്രക്ഷോഭം ശക്‌തിപ്പെട്ടതോടെ ഈജിപ്‌തില്‍ ഒരുമാസത്തേക്ക്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

സൈന്യത്തിന്റെ ഇടപെടലിലൂടെ തെറ്റായ കണക്കുകള്‍ നിരത്തുകയാണെന്നും 3000ത്തോളം പേര്‍ മരിച്ചെന്നുമാണ്‌ മുര്‍സിയുടെ പാര്‍ട്ടിയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ ആരോപണം. പ്രസിഡന്റിനെ പുറത്തക്കാന്‍ സൈന്യത്തിന്‌ അധികാരമില്ലെന്നും, മുര്‍സിയെ അധികാരം തിരികെ ഏല്‍പ്പിക്കണമെന്നുമാണ്‌ പ്രതിഷേധക്കാരുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക