ഈജിപ്തില്‍ വാഹനങ്ങളില്‍ ട്രെയിന്‍ ഇടിച്ച് 24 മരണം

ചൊവ്വ, 19 നവം‌ബര്‍ 2013 (15:15 IST)
PRO
ഈജിപ്തില്‍ വാഹനങ്ങളിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി 24 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.

കെയ്റോയില്‍നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് റെയില്‍പാളം കടക്കുന്നതിനിടെ നിര്‍മാണസാമഗ്രികളുമായി പോകുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ദഹ്ഷൂര്‍ ഗ്രാമത്തിനു സമീപം പാളം കടക്കുകയായിരുന്ന മൂന്നു വാഹനങ്ങളിലും ഒരു ട്രക്കിലും ട്രെയിന്‍ ഇടിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം കെയ്റോയില്‍നിന്ന് 320 കിലോമീറ്റര്‍ തെക്ക് റെയില്‍പാളം കടക്കുകയായിരുന്ന ബസില്‍ ട്രെയിനിടിച്ച് 51 കുട്ടികള്‍ മരിച്ചു.

വെബ്ദുനിയ വായിക്കുക