ഈജിപ്തില്‍ 528 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം.
വധശിക്ഷക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു.
ഈജിപ്തിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ്. ഈജിപ്തിലെ കൂട്ട വധശിക്ഷാ വിധിയെ അമേരിക്ക ശക്തമായി അപലപിച്ചു. പുനര്‍വിചാരണക്ക് അവസരമൊരുക്കണമെന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.