ഇറാഖില്‍ സ്‌ഫോടന പരമ്പരകള്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ വിത്യസ്ത ബോംബാക്രമണങ്ങളില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 129 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രാചീന പട്ടണമായ ബാബിലോണിന്റെ പുരാവസ്തു പ്രദേശത്തുള്ള കവാടത്തിന് സമീപമാണ് ആദ്യസ്‌ഫോടനമുണ്ടായത്. 34 പേരാണ് ഇവിടെ മരിച്ചത്. 120 പേര്‍ക്ക് പരുക്കേറ്റു. കാര്‍ബോംബാണ് പൊട്ടിയത്. മുപ്പത് കാറുകളും നിരവധി കടകളും പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരില്‍ സൈനികരും ഉള്‍പ്പെടുന്നു.