ഇറാഖില്‍ ഷിയാകളെ കൊന്നു തള്ളുന്നു

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (10:47 IST)
PRO
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടന്നത്.

മോട്ടോര്‍സൈക്കിളിലും മിനിബസിലുമായാണ് ഇവിടെ ബോംബ് സ്ഥാപിച്ചിരുന്നത്. ബാഗ്ദാദ് കൂടാതെ സദര്‍ സിറ്റി, ഷആബ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. സദര്‍ മേഖലയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 29 പേര്‍ മരിക്കുകയും 45ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സദര്‍ കൂടാതെ സമീപ നഗരമായ ഷആബിലുണ്ടായ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ഷിയ ഭൂരിപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ അരങ്ങേറിയത് എന്നതിനാല്‍ സംഭവത്തിന് പിന്നില്‍ സുന്നി ഭീകര ഗ്രൂപ്പുകള്‍ തന്നെയാകുമെന്നാണ് പോലീസിന്റെ നിഗമനം.