ഇറാഖില്‍ യു‌എസ് സൈനികര്‍ കൊല്ലപെട്ടു

Webdunia
തിങ്കള്‍, 26 ജനുവരി 2009 (18:00 IST)
വടക്കന്‍ ഇറാഖില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് ഹെലികോപ്ടറുകള്‍ തകര്‍ന്ന് വീണ് നാല് യു‌എസ് സൈനികര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇറാഖിന്‍റെയും സൈനിക ഉദ്യോഗസ്ഥരാണ് ഈ വിവരം വെളിപ്പെടുത്തിയത്.

അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗ്ദാദിന് 255 കിലോമീറ്റര്‍ വടക്കുമാറി കിര്‍കൂക് പ്രവിശ്യയിലാണ് അപകടം നടന്നത്. രണ്ട് കോപ്ടറുകളും പരസ്പരം കൂട്ടിയിടിച്ചതാ‍വാമെന്നാണ് പ്രാഥമിക നിഗമനം.

ഇറാഖ് ഏതാണ്ട് 5,60,000 പൊലീസുകാരെയും 2,60,000 സൈനികരേയും പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സ്വന്തമായി വിന്യസിച്ചിട്ടുള്ളതിനാല്‍ അമേരിക്കന്‍ സേന രാജ്യത്ത് നിന്ന് പിന്‍‌മാറാന്‍ തുടങ്ങിയിട്ടുണ്ട്. 1,43,000 അമേരിക്കന്‍ സൈനിക സംഘങ്ങളാണ് ഇറാഖില്‍ നിലവില്‍ ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ വാഷിംഗ്ടണും ബാഗ്ദാദും ഒപ്പുവച്ച ഒരു കരാര്‍ പ്രകാരം 2011ന് മുംബായി രാജ്യത്ത് നിന്ന് അമേരിക്കന്‍ സേനയെ പൂര്‍ണമായി പിന്‍‌വലിക്കാന്‍ ധാരണയായിട്ടുണ്ട്.