ഇന്ത്യക്കാരനെ ബ്രിട്ടനില്‍ കാണാതായി

Webdunia
തിങ്കള്‍, 9 ജനുവരി 2012 (14:15 IST)
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ വച്ച് ഇന്ത്യന്‍ വംശജനായ യുവാവിനെ കാണാതായി. ഇരുപതുകാരനായ ഗുര്‍ദീപ് ഹയ്യറിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആണ് ഗുര്‍ദീപിനെ അവസാനമായി കണ്ടത്.

മാഞ്ചസ്റ്ററിലെ ഫാലോഫീല്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് ഗുര്‍ദീപ്താ‍മസിച്ചിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിനായാണ് ഇയാള്‍ ഇവിടെയെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്വെ വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു 16 കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ് ഗുര്‍ദീപിനെ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ ഡിസംബര്‍ 26-നാണ് അനൂജ് ബിദ്വെ വെടിയേറ്റ് മരിച്ചത്.