ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം: 22 മരണം

Webdunia
ബുധന്‍, 3 ജൂലൈ 2013 (10:19 IST)
PRO
PRO
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനത്തില്‍ 22 പേര്‍ മരിച്ചു. ഇന്നലെയാണ് ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയെന്ന് ദുരന്ത നിവരാണ സേന ഏജന്‍സിയാണ് അറിയിച്ചത്.

ഭൂചലനത്തില്‍ ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. അക്കെ പ്രവിശ്യയിലെ ഇരുനൂറോളം ജനങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂചലനത്തില്‍ ആയിരത്തോളം കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. പല കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ഭൂചലനം15 സെക്കന്റോളം നീണ്ടുനിന്നു. ഭൂചലനത്തിന്റെ ത്രീവ്രത സുമാത്രയിലെ മെഡന്‍ വരെ അനുഭവപ്പെട്ടു. 2004ല്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ ഏഷ്യയിലെ 2,30,000 ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്നലെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.