ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റ്: 14 മരണം

Webdunia
ഞായര്‍, 29 ജനുവരി 2012 (17:48 IST)
ഇന്തോനേഷ്യയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിക്കുകയും അറുപതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടായിരത്തിലധികം വീടുകള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച മുതലുള്ള ചുഴലിങ്കാറ്റില്‍ ജാവ, ബാലി തുടങ്ങി പ്രധാന ദ്വീപുകളിലെ 35 പ്രദേശങ്ങള്‍ കെടുതിയില്‍ അകപ്പെട്ടതായി ദുരന്ത നിവാ‍രണത്തിനുള്ള നാഷണല്‍ ഏജന്‍സിയിലെ പബ്ലിക്ക് റിലേഷന്‍ തലവന്‍ സ്റ്റുപ്പോഡോ പര്‍വ്വോ നുഗ്രോഹോ അറിയിച്ചു.