ചൈനയില്‍ ആറു യുവതികളെ തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചയാളുടെ വധശിക്ഷ നടപ്പാക്കി. ലീ ഹാവോ(36) എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. തടവുകാരാക്കിയ മൂന്ന് സ്ത്രീകളെ ഉപയോഗിച്ച് മറ്റ് രണ്ട് സ്ത്രീകളെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ആറു യുവതികളെ തട്ടിക്കൊണ്ടുപോയി നിലവറയില്‍ ആണ് ഇയാള്‍ പാര്‍പ്പിച്ചത്. ഇവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു. നീലചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മൂന്നു യുവതികളെക്കൊണ്ട് മറ്റു രണ്ട് യുവതികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ലീ.
കൊലക്കുറ്റം ചെയ്ത മൂന്നു യുവതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.