ആയിരം കിലോ ഭാരമുള്ള നരഭോജി പിടിയില്‍!

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (12:47 IST)
PRO
PRO
ഉഗാണ്ടന്‍ ഗ്രാമമായ കാകിറയില്‍ ആയിരം കിലോയിലേറെ ഭാരമുള്ള നരഭോജി മുതലയെ പിടികൂടി. നിരവധി മത്സ്യബന്ധന തൊഴിലാളികളുടെ ജീവന്‍ മുതല കവര്‍ന്നിരുന്നു‌. അടുത്തയിടെ ഒരാളെ കൂടി മുതല പിടികൂടിയ സാഹചര്യത്തില്‍ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന്‌ മുതലയെ പിടികൂടാന്‍ തീരുമാനമായത്. വലിയ മാംസക്കഷ്‌ണങ്ങള്‍ ഇട്ട്‌ ആകര്‍ഷിച്ച ശേഷം കയറുകൊണ്ട്‌ വരിഞ്ഞുമുറുക്കിയാണ് മുതലയെ കുടുക്കിയത്.

വനപാലകരുടെ നാലു ദിവസം നീണ്ട കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ്‌ ഭീമന്‍ മുതല പിടിയിലായത്‌. മുതല ഇതുവരെ ആറുപേരെ കൊന്നിട്ടുണ്ട്. മുതലയെ ഉഗാണ്ടയിലെ ഒരു നാഷണല്‍ പാര്‍ക്കിലേക്ക്‌ മാറ്റി.

18 അടി നീളമുള്ള മുതല ഇതുവരെ കണ്ടെത്തിയവയില്‍ വലുപ്പത്തില്‍ രണ്ടാം സ്‌ഥാനത്താണ്‌. ഫിലിപ്പീന്‍സില്‍ പിടിയിലായ 21 അടി വലുപ്പമുള്ള നരഭോജി മുതലയായിരുന്നു ഇതുവരെ കണ്ടെത്തിയ മുതലകളില്‍ ഏറ്റവും വലുത്‌. വര്‍ഷം തോറും ആഫ്രിക്കയില്‍ നൂറുകണക്കിന്‌ ആളുകളാണ്‌ മുതലകളുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നത്