അലാസ്ക നഗരത്തില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം അമേരിക്കന്‍ സമയം രാവിലെ 9 മണിക്കാണ് അനുഭവപ്പെട്ടത്. അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആന്‍കോറേജില്‍ നിന്ന് 161 മൈല്‍ അകലെ തെക്കുപടിഞ്ഞാറന്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. എന്നാല്‍ പല മേഖലകളില്‍ നിന്നും ഭീതിദരായ ജനങ്ങളുടെ ഫോണ്‍ കോളുകള്‍ നിരന്തരം എത്തിക്കൊണ്ടിരിക്കുന്നതായി അലാസ്‌കയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സുനാമി മുന്നറിയിപ്പുകള്‍ ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല. ഭൂനിരപ്പില്‍ നിന്ന് 100ന്‍ കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം സംഭവിച്ചിരിക്കുന്നത്.
1964 മാര്‍ച്ച് 27 ലാണ് ഇതിന്‍ മുന്‍പ് അലാസ്‌കയില്‍ ശക്തമായ ഭൂചലനമുണ്ടായത് . 9.2 ആയിരുന്നു റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് അമേരിക്കന്‍ പസഫിക്ക് തീരത്ത് സുനാമി ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ 100 വര്‍ഷത്തിടയ്ക്ക് വര്‍ഷത്തില്‍ ഒന്ന് എന്ന തോതില്‍ അലാസ്‌കയില്‍ ഭൂകമ്പം ഉണ്ടായിക്കൊണ്ടിരിക്കുന്നതായി അമേരിക്കന്‍ ജീയോളജിക്കല്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.