അമേരിക്ക സൈനികരെ കുറയ്ക്കുന്നു

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (09:19 IST)
PRO
സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സൈനികശേഷി ഇപ്പോഴുള്ള 5 ലക്ഷത്തില്‍നിന്ന് നാലര ലക്ഷംആയി കുറയ്ക്കാനാണു തീരുമാനം.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചെക് ഹെഗല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചശേഷമേ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമാകൂ.

ഇറാക്ക്, അഫ്ഗാന്‍ യുദ്ധങ്ങള്‍ വരുത്തിയ വമ്പന്‍ സാമപത്തികപ്രതിസന്ധിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.