അമേരിക്കയ്ക്ക് ഉടന്‍ വനിതാ പ്രസിഡന്റ് ഉണ്ടാകുമെന്ന് ബരാക് ഒബാമ. രാജ്യത്ത് പൊതുപ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ടെന്ന് ഒബാമ പറഞ്ഞു. എല്ലാ മേഖലകളിലും വനിതകള്‍ അവരുടെ കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്.
വളരെ ഉത്തരവാദിത്വത്തോടെ ജോലികള്‍ ചെയ്യുന്ന വനിതകള്‍ ഭരണകൂടത്തിന്റെ ഭാഗമാകുന്നത് നല്ലതാണ്. എബിസി വാര്‍ത്താചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഒബാമയുടെ പ്രസ്താവനയില്‍ ആരെയും പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ഹിലാരി ക്ലിന്റനെയാണോ ഒബാമ പരാമര്‍ശിച്ചതെന്ന് എബിസി വ്യക്തമാക്കിയിട്ടില്ല.