അമേരിക്കയുടെ കെണിയില്‍ ഇന്ത്യ വീണുപോകരുതെന്ന് ചൈനീസ് മാധ്യമങ്ങള്‍

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (10:53 IST)
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ കെണിയില്‍ ഇന്ത്യ വീണുപോകരുതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം. അമേരിക്കയുടെ കയ്യിലെ കരുവായി ഇന്ത്യ മാറാതെ നോക്കണമെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യക്ക്  മുന്നറിയിപ്പ് നല്‍കി. 
 
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കിന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. അറ്റ്‌ലാന്റിക് കൗണ്‍സില്‍ തയ്യാറാക്കിയ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ ഫ്രം എ ബാലന്‍സിംഗ് ടു ലീഡിഗ് പവര്‍ എന്ന പോളിസിയുമായി ബന്ധപ്പെട്ടാണ് ഗ്ലോബല്‍ ടൈംസിന്റെ പരാമര്‍ശം. 
 
ചൈനയെ തുരത്തുന്ന പദ്ധതികളുടെ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കുന്നു എന്നത് ഇന്ത്യയ്ക്ക് അഭിമാനകരമായി തോന്നുന്നുണ്ടാകാം. അത്തരത്തിലാണ് അമേരിക്കയും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. അമേരിക്കയുടെ ജിഗ്‌സോയുടെ പ്രധാന കണ്ണിയാകുന്നത് അത്ര അഭിമാനിക്കാനുള്ള കാര്യമല്ല എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്. എന്നാല്‍ അതൊരു കെണിയാണെന്നും ഇന്ത്യ വളരെ ജാഗ്രത പാലിക്കണമെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു. 
Next Article