അമേരിക്കക്കാരന്‍ 1,000 കാറുകളുമായി സെക്സില്‍ ഏര്‍പ്പെട്ടു!

ബുധന്‍, 9 മെയ് 2012 (16:25 IST)
PRO
PRO
ചിലര്‍ക്ക് ഒരു പ്രത്യേക വസ്തുവിനോട് കമ്പം തോന്നിയേക്കാം. ചിലപ്പോള്‍ ഏതെങ്കിലും കാര്യത്തോട് ഭ്രാന്തമായ ആവേശം കാണിക്കും. പ്രണയം മൂത്ത് മൃഗങ്ങളേയും വാഹനങ്ങളേയുമൊക്കെ വിവാഹം കഴിച്ചവര്‍ വരെയുണ്ട്. വാഷിംഗ്ടണ്‍കാരനായ സ്മിത്തിന് പ്രണയം കാറുകളോടാണ്.

സ്മിത്ത് കാറുകളുടെ സൌന്ദര്യം ആസ്വദിക്കുന്നയാളാണ്. അവയില്‍ ചിലത് ഇയാളുടെ മനസ്സില്‍ കയറിക്കൂടും. പ്രണയം മൊട്ടിട്ട് കഴിഞ്ഞാല്‍ സ്മിത്ത് കാറുകളെക്കുറിച്ച് കവിതയെഴുതും, അവയോടെ വാതോരാതെ സംസാരിക്കും. ഒരു കാമുകിയോട് തോന്നുന്നതെല്ലാം കാറിനോടും തോന്നും, സെക്സ് ഉള്‍പ്പെടെ.

57-കാരനാണ് സ്മിത്ത്. പതിനഞ്ചാം വയസ്സിലാണ് താന്‍ ആദ്യം കാറുമായി സെക്സില്‍ ഏര്‍പ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. വിവിധ മോഡലുകളിലുള്ള തന്റെ പ്രിയപ്പെട്ട കാറുകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇയാള്‍ക്ക് ഇഷ്ടം. ആണിനോടും പെണ്ണിനോടും തനിക്ക് ഒരിക്കലും അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

ആയിരത്തോളം കാറുകളുമായി സ്മിത്ത് സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പലതും അന്യരുടെ കാറുകള്‍ ആയിരുന്നു. അല്ലെങ്കില്‍ ഷോറൂമിലെ കാറുകള്‍.

വോക്സ്‌വാഗണ്‍ ബീറ്റില്‍ ആണ് സ്മിത്തിന്റെ പുതിയ കാമുകി. വാനില എന്നാ‍ണ് സ്മിത് കാമുകിയെ വിളിക്കുന്നത്.

വര്‍ഷങ്ങളോളം രഹസ്യമാക്കി വച്ചിരുന്ന കാര്യം ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക