‘ഹോട്ടസ്റ്റ് ബിക്കിനി’ സുന്ദരിയെ തെരഞ്ഞെടുക്കാന്‍ നടത്തിയ സര്‍വേയില്‍ ഇംഗ്ലീഷ് സൂപ്പര്‍ മോഡല്‍ അബ്ബി ക്ലാന്‍സി ഒന്നാം സ്ഥാനത്ത് എത്തി. ജില്ലറ്റ് ‘ഹോട്ടസ്റ്റ് ബിക്കിനി ബോഡി’ പട്ടികയില്‍ രണ്ടാം സ്ഥാനം മോഡലും ഡിസൈനറുമായ കെല്ലി ബ്രൂക്കിനാണ്.
ടൂ പീസ് ബിക്കിനിയില്‍ ഏറ്റവും മനോഹര ശരീരമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം അമേരിക്കന്‍ പാട്ടുകാരി കെല്ലി ബ്രൂക്കിനാണ്. പ്രിന്‍സസ് ബിയാട്രീസും ഹോളിവുഡ് താരം ജെന്നിഫര്‍ ആനിസ്റ്റണും നാലാം സ്ഥാനം പങ്കിട്ടു.
രണ്ട് വര്‍ഷം മുമ്പ് ശരീരത്തിനു യോജിക്കാത്ത ബിക്കിനി വേഷത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ബിയാട്രീസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിക്കിനി സുന്ദരികളുടെ പട്ടികയില്‍ നാലാം സ്ഥാനം ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ അലസാണ്ട്ര അംബോര്സിയോയ്ക്ക് ആണ്. അലസാണ്ട്രയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന് ബിയാട്രീസിനു സാധിച്ചത് വളരെയധികം പ്രശംസ പിടിച്ചുപറ്റി.
പ്രശസ്ത അമേരിക്കന്‍ ഗായിക റിഹാനയ്ക്ക് പട്ടികയില്‍ ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.