അഫ്ഗാനില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 2 മലയാളികളും

Webdunia
ബുധന്‍, 23 ജൂലൈ 2014 (20:59 IST)
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കോട്ടയം കവിക്കാട് വേങ്ങശ്ശേരില്‍ പൊന്നപ്പന്, കോട്ടയം സ്വദേശിയായ രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാരാണ് സ്ഫോടനത്തില്‍ മരിച്ചത്. 
 
അമേരിക്കന്‍ കമ്പനിയായ ദിന്‍കോര്‍പിലെ സെക്യൂരിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ ചാവേര്‍ നടത്തിയ സ്ഫോടനത്തിലാണ് ഇവര്‍ക്ക് അപകടമുണ്ടായത്.
 
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അമേരിക്ക ശ്രമം നടത്തിവരികയാണ്.