വിവാഹം കളിയല്ല ലാറ

PROPRO
വിവാഹം സ്വര്‍ഗ്ഗത്തിലാകാം നടക്കുന്നത്. എന്നാല്‍ അത് കളിയല്ലെന്ന് ലാറാ ബിംഗിളിനു നന്നായിട്ടറിയാം. ലാറാ ബിംഗിളിന്‍റെ ഈ വാചകമടി കേട്ട് കക്ഷി ഒരു തത്വജ്ഞാനിയോ മന:ശ്ശാസ്ത്രജ്ഞയോ ആണെന്ന് കരുതരുത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാവി നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ കാമുകിയാണ് ബിംഗിള്‍.

പ്രമുഖ ഓസ്ട്രേലിയന്‍ മോഡലായ താരം പറയുന്നത് മൈക്കല്‍ ക്ലാര്‍ക്കിന്‍റെയും തന്‍റെയും വിവാഹം ഒരു ആഡംബര കാര്യമൊന്നും ആയിരിക്കില്ലെന്നാണ്. “വിവാഹം സുന്ദരമായ ഒരു കാര്യം തന്നെ. അത്ര ആഡംബരം ഉണ്ടായിരിക്കില്ല” സ്പീഡോയുടെ മോഡല്‍ കൂടിയായ സുന്ദരി പറയുന്നു.

മെയില്‍ തന്‍റെ പിതാവ് ഗ്രഹാം കാന്‍സര്‍ വന്ന് മരിച്ചതിനാല്‍ ജീവിതത്തിലെ ഈ സുദിനം വലരെ ദു:ഖം നിറഞ്ഞതായിരിക്കും എന്നും ബിംഗിള്‍ പറയുന്നു. വിവാഹ നിശ്ചയ ചടങ്ങ് മറക്കാന്‍ കഴിയാതെ മനസ്സില്‍ സൂക്ഷിക്കുകയാണ് മോഡല്‍ സുന്ദരി. ഈ ചടങ്ങില്‍ പിതാവ് ഉണ്ടായിരുന്നു. എന്തായാലും അടുത്ത വേനലില്‍ വിവാഹം ഉണ്ടാകുമെന്ന് താരം ഉറപ്പ് നല്‍കുന്നു.

വെബ്ദുനിയ വായിക്കുക