മക്ഗ്രാത്ത് ഫൌണ്ടേഷന് 12 ദശലക്ഷം

PROPRO
ഓസ്ട്രേലിയന്‍ ഇതിഹാസതാരം മക്ഗ്രാത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എത്തി. മക്ഗ്രാത്ത് ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ദശലക്ഷം ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ് ഫൌണ്ടേഷന്‍റേത്. മാറിട കാന്‍സറിനെതിരെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നതിനായി 44 നഴ്‌സുകള്‍ക്ക് പരിശീലനം നല്‍കും.

കാന്‍ബെറയിലെ പാര്‍ലമെന്‍റ് ഹൌസില്‍ ആരോഗ്യമന്ത്രി നിക്കോളാ റോക്സണാണ് പ്രഖ്യാപിച്ചത്. മാറിട കാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് നഴ്‌സുമാര്‍ക്ക് പരിശീലനം.

മൂന്ന് വര്‍ഷത്തേക്ക് 350,000 യു എസ് ഡോളര്‍ ചെലവിലാണ് നഴ്സ് സമൂഹത്തെ തയ്യാറാക്കുന്നത്. പുതിയ നഴ്സ്മാര്‍ പ്രദേശികവും അവികസിതവുമായ മേഖലയില്‍ പ്രധാനമായും പ്രവര്‍ത്തനം നടത്തുമെന്ന് റോക്സണ്‍ വ്യക്തമാക്കി.

ഗ്ലെന്‍ മക്ഗ്രാത്തും അദ്ദേഹത്തിന്‍റെ മരണമടഞ്ഞ ഭാര്യ ജയിനും ചേര്‍ന്ന് 2002 ല്‍ തുടങ്ങിയതാണ് സംഘടന. ഈ വര്‍ഷം ജൂണിലായിരുന്നു ജയിന്‍ മരണമടഞ്ഞത്.

വെബ്ദുനിയ വായിക്കുക