ഗാംഗുലിക്ക് പുതിയ ഇന്നിംഗ്‌സ്

PRDPRO
“ ഇത് നല്ല ഒരു പരമ്പരയായിരിക്കും. എന്‍റെ സ്വന്തം സോഫയില്‍ മറ്റൊന്നിനെ കുറിച്ചും ആകുലപ്പെടാതെ ഞാന്‍ ഇത് കാണും. ഇന്ത്യയ്ക്ക് ആശംസകള്‍” പ്രമുഖ കൊല്‍ക്കത്ത ദിനപ്പത്രങ്ങളില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ഗാംഗുലി എഴുതി.

ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ച ശേഷം ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലി ക്രിക്കറ്റിനപ്പുറത്ത് പുതിയ ഇന്നിംഗ്‌സ് തുടങ്ങി. വെള്ളിയാഴ്ച മുതലാണ് ഗാംഗുലി കോളമെഴുത്ത് ആരംഭിച്ചത്.

ഇന്ത്യാ ഇംഗ്ലണ്ട് ഏകദിന മത്സരങ്ങളെ ഗാംഗുലി വിലയിരുത്തിയത് രണ്ട് പ്രമുഖ കൊല്‍ക്കത്ത ദിനപ്പത്രങ്ങളില്‍ ആയിരുന്നു. വിരമിച്ച ശേഷം കളി വിലയിരുത്താന്‍ ടെലിവിഷന്‍ ചാനലുകളുടെയും പത്രങ്ങളുടെയും വാഗ്ദാനങ്ങള്‍ ധാരാളമായി ഗാംഗുലിക്ക് പിന്നാലെ എത്തിയിരുന്നു. എന്നാല്‍ സുനില്‍ ഗവാസ്ക്കറുടെ പ്രൊഫഷണല്‍ മാനേജ്മെന്‍റ് ഗ്രൂപ്പാണ് ഗാംഗുലിക്ക് പുതിയ കരിയര്‍ നല്‍കിയത്.

കോലമെഴുത്ത് ഗാംഗുലിക്ക് പുതുമയായ കാര്യമൊന്നുമല്ല. ഇന്ത്യന്‍ നായകനായിരുന്ന അഞ്ച് വര്‍ഷം ഗാംഗുലി സ്ഥിരമായി കോളം എഴുതിയിരുന്നു. ഗാംഗുലിയുടെ പുതിയ തട്ടകവുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹം പ്രചരിച്ചിരുന്നു.

ബംഗാളിനായി രഞ്ജി ട്രോഫി കളിക്കുമെന്നും വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെയോ പിന്നില്‍ നിന്നുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നതായിരുന്നു മറ്റൊന്ന്.

വെബ്ദുനിയ വായിക്കുക