ഇര്‍വിന്‍ സാഞ്ചസ് ടീം വിട്ടു

PROPRO
സ്പെയിന്‍ മൂന്നാം ഡേവിസ്കപ്പ് നേടിയതിനു തൊട്ടു പിന്നാലെ ടീം നായകന്‍ ഇര്‍വിന്‍ സാഞ്ചസ് വികാറിയോ ടീം വിട്ടു പോകുകയാണെന്ന് വ്യക്തമാക്കി.

അടുത്ത വര്‍ഷം സെര്‍ബിയയുമായി നടക്കുന്ന ആദ്യ മത്സരത്തിനു താരത്തിന്‍റെ സാന്നിദ്ധ്യം ഉണ്ടാകില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിനു ശേഷം നല്ല ഫലവുമായിട്ടാണ് താന്‍ മടങ്ങുന്നതെന്ന് താരം വ്യക്തമാക്കി. ടീമിനെ നയിക്കാന്‍ കഴിഞ്ഞ തന്‍റെ ഭാഗ്യത്തെ കുറിച്ച് വ്യക്തമാക്കിയ താരം കളിക്കാരുടെ പ്രകടനങ്ങളെ ശ്ലാഘിക്കാനും മറന്നില്ല.

കളിക്കാരന്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും ഏറെ അഭിമാനകരമായ നിമിഷമാണ് ഇതെന്ന് താരം പറഞ്ഞു.

അടുത്ത വര്‍ഷം താന്‍ മടങ്ങി വരുമോ എന്ന കാര്യം ഇതുവരെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അര്‍ജന്‍റീന നായകന്‍ ആല്‍ബെര്‍ട്ടോ മന്‍സീനി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക