സറീന അഭിനിവേശം: റസല്‍

PROPRO
ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറിന്‍റെ പരിവേഷമായ അമേരിക്കന്‍ താരം സറീനാ വില്യംസ് തന്നില്‍ അടങ്ങാത്ത താല്പര്യം ഉണര്‍ത്തുന്നെന്ന് ബ്രിട്ടീഷ് നടന്‍ റസ്സല്‍ ബ്രാന്‍ഡ്.

സറീനയുടെ ആകര്‍ഷകമായ തുടകള്‍ കാരണം വിംബിള്‍ഡണ്‍ ചാമ്പ്യനു മേലുള്ള അഭിനിവേശം തടുത്തു നിര്‍ത്താനാകുന്നില്ലെന്നാണ് 33 കാരനായ നടന്‍ വ്യക്തമാക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡിലെ തമാശക്കാരന് മനസ്സില്‍ കിരുകിരുപ്പ് തോന്നിത്തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ജൊനാതന്‍ റോസ് ടെലിവിഷന്‍ ഷോയില്‍ സറീനയുടെ ഇ മെയില്‍ അഡ്രസ്സ് ലഭിച്ചത് മുതല്‍.

വലിയ തുട കണ്ട് മയങ്ങിപ്പോയെന്നാണ് റസല്‍ സറീനയ്ക്ക് ആദ്യമായി അയച്ച ഇ മെയില്‍ സന്ദേശം. സറീന കളിക്കുമ്പോള്‍ പിന്നാലെ താനും ഓടുകയാണെന്നും സറീനയുമായി രതിയില്‍ ഏര്‍പ്പെടാനുള്ള അഭിനിവേശം അടക്കാന്‍ കഴിയാത്തത് ആണെന്നും മിററിനു നല്‍കിയ അഭിമുഖത്തില്‍ റസല്‍ വ്യക്തമാക്കുന്നു.

എങ്ങനെ ഇക്കാര്യം ശരിയാക്കാമെന്ന ചിന്തയാണ് എഴുത്തുമായി ബന്ധപ്പെടുമ്പോള്‍ തന്‍റെ ഭൂരിഭാഗ സമയവും അപഹരിക്കുന്നതെന്നും റസല്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക