ബ്രിട്ടാ കാമ്രൂ എന്തിനും തയ്യാര്‍

ഇറ്റാലിയന്‍ കാറായ ലെംബോര്‍ഗിനി വാങ്ങാന്‍ വേണ്ടി ബ്രിട്ടാ കാമ്രാവു കോറെസ്റ്റെയ്ന്‍ വേണമെങ്കില്‍ എന്തിനും തയ്യാറാകും. ജര്‍മ്മന്‍ നീന്തല്‍ താരമായ ബ്രിട്ടയെ ഇന്ത്യയില്‍ അത്ര പെട്ടെന്ന് ഒന്നും ആരും അറിയില്ല. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാദക നീന്തല്‍ താരമെന്ന പ്രസിദ്ധിയാണ് ബ്രിട്ടയ്ക്ക് ഉള്ളത്.

ദീര്‍ഘദൂര നീന്തല്‍ താരമായ ബ്രിട്ട സെക്സി നീന്തല്‍ താരമെന്നതിനു പുറമേ ചൂടന്‍ പ്രസ്താവനകളും നടത്തി യുവാക്കളെ വെകിളി പിടിപ്പിച്ചു കളയും. അടുത്തിടെ താരം പറഞ്ഞത് ഒരു ദശലക്ഷം യൂറോ കിട്ടുമെങ്കില്‍ വേണമെങ്കില്‍ താന്‍ നഗ്നയായി പോസ് ചെയ്യാന്‍ വരെ തയ്യാറാകുമെന്നാണ്.

പണത്തിനു വേണ്ടിയൊന്നുമല്ല കേട്ടോ. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി കാറുകളോട് താരത്തിന് അത്ര പ്രേമമാണ്. എന്നാല്‍ ഇറ്റാലിയന്‍ സ്പോര്‍ട്സ് കാറിനാകട്ടെ താരത്തിനു താങ്ങാന്‍ കഴിയാത്ത വിലയും. വില തുടങ്ങുന്നത് തന്നെ 200,000 യൂറോയിലാണ്. താരത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയാണ്.

കഴിഞ്ഞ ആഴ്ച ബ്രിട്ടാ 10,000 ഡോളര്‍ വരെ സമ്പാദിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്ക്കോയില്‍ നടന്ന ടിബുറോണ്‍ മൈല്‍ ഓപ്പണില്‍ 1852 മീറ്റര്‍ വെറും 21.48 മിനിറ്റുകള്‍ കൊണ്ട് താണ്ടിയാണ് ഒപ്പിച്ചത്. എന്നാല്‍ കാറ് സ്വന്തമാക്കാന്‍ ഇനിയും പണം വേണമെന്ന അവസ്ഥയിലാണ് പുതിയ ആശയം പിറവി എടുത്തത്.

നീന്തല്‍കുളത്തില്‍ സഹതാരങ്ങള്‍ ഉയര്‍ത്തിവിടുന്ന ഊര്‍ജ്ജം വലിച്ചെടുക്കുന്ന രീതിയാണ് താന്‍ എപ്പോഴും വിജയത്തിനായി പിന്തുടരുന്നതെന്ന് താരം പ്രസ്താവിച്ചത് അടുത്ത കാലത്താണ്.

വെബ്ദുനിയ വായിക്കുക