ദെല്പീറോ, റൂണി വല തകര്‍ക്കുന്നു

തിങ്കള്‍, 1 ഡിസം‌ബര്‍ 2008 (16:15 IST)
PROPRO
ഫുട്ബോളില്‍ ഓരോ തവണയും സീല്‍ക്കാരത്തോടെ പന്ത് വലയിലേക്ക് നിരങ്ങി ഇറങ്ങുമ്പോള്‍ എതിര്‍ പ്രതിരോധക്കാരും ഗോളിയും പരിഹസിക്കപ്പെടും. അപ്പോള്‍ മറുവശത്ത് ശ്രമകരമായ അനേകം നീക്കങ്ങള്‍ക്ക് പൂര്‍ത്തീകരണം ഉണ്ടാകുമ്പോള്‍ മുന്നേറ്റക്കാരന്‍ ആഹ്ലാദം കൊണ്ട് തലകുത്തി മറിയും.

ഓരോ ഗോളും പരിഹാസമാണെങ്കില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്‍റസ് നായകന്‍ ദെല്‍‌പീറോ 250 തവണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ മുന്നേറ്റക്കാരന്‍ വെയ്ന്‍ റൂണി 100 തവണയും ഗോളിമാരെ ഇങ്ങനെ പരിഹാസിച്ചിട്ടുണ്ട്.

ഇരുവരും അവരവരുടെ ലീഗില്‍ സ്വന്തം ക്ലബ്ബിനായി ലക്‍ഷ്യം കണ്ട കണക്കുകള്‍ ശതകത്തില്‍ എത്തി. ദെല്‍പീറോ ആണ് കേമന്‍. കഴിഞ്ഞ മത്സരത്തിലും ഗോള്‍ കണ്ടെത്തിയതോടെ ഗോളുകള്‍ 250 ആയി. സീരി എയില്‍ റെഗ്ഗീനയെ 4-0 നു തോല്‍പ്പിച്ച കഴിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍.
PRDPRO


മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലായിരുന്നു റൂണിയുടെ നൂറാം ഗോള്‍. ക്രിസ്ത്യാനോയുടെ ഒരു ഫ്രീകിക്കില്‍ നിന്നും വന്ന നീക്കത്തിനൊടുവില്‍ സിറ്റി ഗോളിയെ കബളിപ്പിച്ച് പന്ത് റൂണി വലയിലേക്ക് തട്ടിയിട്ടു. രണ്ട് കളിക്ക് മുമ്പ് തന്നെ 99 ഗോള്‍ നേടിയ റൂണിക്ക് 100 ന് അവസരം ലഭിച്ചത് ഇപ്പോഴാണ്.