ട്വന്‍റി20 ഏഷ്യന്‍ ഗെയിംസില്‍?

PROPRO
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളും ക്രിക്കറ്റിനെ ഗൌരവമായി എടുത്തേക്കാം. ഏഷ്യന്‍ ഗെയിംസ് 2010 ല്‍ ക്രിക്കറ്റ് ഉള്‍പ്പെടുകയാണെങ്കില്‍.

ചൈനീസ് നഗരമായ ഗുവാംഗ്സൂവില്‍ നടക്കാന്‍ ഇരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് പുതിയ കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. ഇതില്‍ ക്രിക്കറ്റിന് ഒരു സ്ഥാനം നല്‍കുന്ന കാര്യത്തില്‍ വമ്പന്‍ ചര്‍ച്ചകളാണ് നടന്നു വരുന്നത്.

2016 ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഒളിമ്പിക്സ് കമ്മറ്റി ചെയര്‍മാന്‍ ജാക്വസ് റോഗെ വ്യക്തമാക്കിയത്. എന്നാല്‍ ക്രിക്കറ്റിന്‍റെ പുതിയ രൂപമായ ട്വന്‍റി20 യെ ഏഷ്യന്‍ ഗെയിംസില്‍ എത്തിക്കാന്‍ ആലോചിക്കുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ചരിത്രത്തിലും ഇല്ലാത്ത ചൈനയാണ്.

ഒളിമ്പിക്സില്‍ ഇല്ലാത്ത ഏഷ്യയിലെ പ്രധാന കായിക വിനോദങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിന്‍റെ ഭാഗമായി ക്രിക്കറ്റിനെയും ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ഗാംഗ്സൂവിലെ ഉപ മേയര്‍ സൂ റൂയിഷെംഗ് വ്യക്തമാക്കി.

ദക്ഷിണേഷ്യയില്‍ വന്‍ പ്രചാരമുള്ള ക്രിക്കറ്റ് ചൈനയില്‍ വ്യാപിപ്പിക്കാന്‍ ഇത് ഒരു അവസരമായി കരുതുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളില്‍ ക്രിക്കറ്റ് പഠിക്കുന്നതിന്‍റെ ഭാഗമായി ഒരു വിദ്യാഭ്യാസ പ്രചരണ പരിപാടി തന്നെ സംഘടിപ്പിക്കുമെന്നും റൂയി ഷെംഗ് വ്യക്തമാക്കുന്നു.

ക്രിക്കറ്റിനു പുറമേ ചൈനയില്‍ നടക്കുന്ന ഏഷ്യാഡില്‍ ഉള്‍പ്പെടുത്താനിരിക്കുന്ന മത്സരങ്ങള്‍ ഡാന്‍സിംഗ് സ്പോര്‍ട്ട്, ഡ്രാഗണ്‍ ബോട്ട് റേസ്, റോളര്‍ സ്പോര്‍ട്ട്, ചൈനയുടെ പരമ്പരാഗത കായിക വിനോദമായ ബൊര്‍ഡ് ഗെയിം വിക്കി എന്നിവയാണ് ചര്‍ച്ചയില്‍ നില്‍ക്കുന്നത് 2006 ദോഹയില്‍ നടന്നതിനേക്കാണ്‍ മൂന്ന് മത്സരങ്ങള്‍ കൂടി കൂടുതലായി ഉള്‍പ്പെടുത്തി മൊത്തം 42 കായിക ഇനങ്ങളാണ് ഉദ്ദേശിക്കുന്നത്.

വെബ്ദുനിയ വായിക്കുക