ക്രിക്കറ്റിലും റഹ്‌മാന്‍ തരംഗം

PROPRO
പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്‍റ് ആഡംബരത്തിന്‍റെ കാര്യത്തില്‍ അങ്ങേയറ്റം കൊഴുപ്പ് പകര്‍ന്നതാണ്. എന്നാല്‍ ചാമ്പ്യന്‍‌സ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ അതിനേക്കാള്‍ കേമമാക്കാനുള്ള നീക്കത്തിലാണ് ഐപിഎല്‍ സംഘാടകര്‍.

ലീഗിനായി ലോക പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാന്‍റെ സാന്നിദ്ധ്യം ഐ പി എല്‍ സംഘാടകര്‍ ഉറപ്പ് വരുത്തുന്നു. ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തുന്നത് റഹ്‌മാനാണ്. ക്രിക്കറ്റിനൊപ്പം സംഗീതത്തെയും സ്നേഹിക്കുന്നവര്‍ക്ക് ഇത് പുതു അനുഭവമാകും.

വരികള്‍ക്ക് പകരം ഉപകരണം കൊണ്ട് ഒരു സിംഫണിയാണ് റഹ്‌മാന്‍ തീര്‍ക്കുന്നത്. ടൈറ്റില്‍ ട്രാക്കായും മ്യൂസിക് വീഡിയോ ആയിട്ടും രണ്ട് തരത്തില്‍ ഈ സംഗീതം വിപണിയില്‍ ലഭ്യമാകും. ട്വന്‍റി20 ടൂര്‍ണമെന്‍റിനിടയില്‍ ഇത് ടെലികാസ്റ്റ് ചെയ്യും.

ഡിസംബര്‍ 3 ന് ഉദ്ഘാടന വേളയില്‍ റഹ്‌മാന്‍ തന്നെ ഔദ്യോഗിക ഗാനം അവതരിപ്പിക്കും. റഹ്‌മാന്‍റെ സംഗീത പശ്ചാത്തലത്തില്‍ ആദ്യ മത്സരം കളിക്കുന്നതും ഇന്ത്യന്‍ ടീമുകളാണ്. രാജസ്ഥാന്‍ റോയല്‍‌സും ചെന്നൈ സൂപ്പര്‍ കിംഗ്സും.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമാണ് മറ്റ് ടീമുകള്‍ കളിക്കുന്നത്. ഇതിനു പുറമേ 2010 കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടകരും ഔദ്യോഗിക ഗാനത്തിനായി റഹ്‌മാനെ സമീപിച്ചിരിക്കുന്നതായിട്ടാണ് കേള്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക