ശ്രീലങ്കന്‍ വേദനകളുമായ് ‘മാചാന്‍’

Webdunia
PROPRO
ശ്രീലങ്കയില്‍ നിന്നുള്ള ഒരു വിവിധ രാജ്യ ചിത്രമാണ്‌ ‘മാചാന്‍’. ശ്രീലങ്കന്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള പുറത്തു നിന്നുള്ള കാഴ്‌ച.

റോം കാരനായ ഉമ്പര്‍ട്ടോ പസോളിനിയാണ്‌ ഇറ്റലി, ജര്‍മ്മനി, ശ്രീലങ്കന്‍ സംയുക്ത സംരംഭമായ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

നിരവധി ബ്രട്ടീഷ്‌ ചിത്രങ്ങളുടെ നിര്‍മ്മാതാവയ ഉബര്‍ട്ടോ പസോളിനിയുടെ കന്നി സംവിധാന സംരംഭമാണിത്‌. ലങ്കന്‍ ഗ്രാമവാസികളുടെ ജീവിതത്തെ കുറിച്ചുള്ള രസകരമായ ആവിഷ്‌കാരമാണ്‌ സിനിമ.

ഇനിയും യുദ്ധക്കെടുതികളുടെ ചോര ഉണങ്ങിയിട്ടില്ലെങ്കിലും ആഗോള ടൂറിസ്‌റ്റ്‌ ഭൂപടത്തില്‍ ഇടം പിടിച്ച കൊളംബോയാണ്‌ സിനിമയുടെ പശ്ചാത്തലം.

ഒരു കൂട്ടം ചേരിനിവാസികള്‍ക്ക്‌ ബവാറിയയില്‍ ഒരു ഹാന്‍ഡ്‌ബാള്‍ ടൂര്‍ണമെന്ന്‌ കാണുന്നതിനുള്ള ക്ഷണം കിട്ടുന്നു. ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള അവരുടെ പ്രാര്‍ത്ഥനകളുടെ ഫലം.
PROPRO

സ്വന്തം രാജ്യത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന രക്ഷപ്പെടാന്‍ വെമ്പുന്ന ഗ്രാമീണരെയാണ്‌ ചിത്രത്തില്‍ സംവിധായകന്‍ രസകരമായി ആവിഷ്‌കരിച്ചിരിക്കുന്നത്‌.

ദൈവം പ്രകൃതിസൗന്ദര്യം കൊണ്ട്‌ അനുഗ്രഹിച്ച രാജ്യത്തിന്‍റെ ഉടമകള്‍ അവിടെ നിന്നും പുറത്തേക്ക്‌ രക്ഷപ്പെടാന്‍ കൊതിക്കുന്നു എന്ന കടുത്ത യാഥാര്‍ത്ഥ്യമാണ്‌ സിനിമ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

ശ്രീലങ്കന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം ചലച്ചിത്രമേളയില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക്‌ വഴിതെളിച്ചേക്കാം.