മലയാളത്തില്‍ നിന്ന് ഏഴ് ചിത്രങ്ങള്‍

Webdunia
PROPRO
കേരളത്തിന്‍റെ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമാവിഭാഗത്തില്‍ ഏഴ്‌ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക.

ടി വി ചന്ദ്രന്‍റെ ‘വിലാപങ്ങള്‍ക്ക് അപ്പുറം’, അഞ്‌ജലി മേനോന്‍റെ ‘മഞ്ചാടിക്കുരു’, ജയരാജിന്‍റെ ‘ഗുല്‍മോഹര്’‍, രഞ്‌ജിത്തിന്‍റെ ‘തിരക്കഥ’, എം മോഹനന്‍റെ ‘കഥപറയുമ്പോള്’‍, മധുപാലിന്‍റെ ‘തലപ്പാവ്’‌, രൂപേഷ്‌ പോളിന്‍റെ ‘ലാപ്‌ടോപ്പ്‌’ എന്നീ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്‌ ഇതിനോടകം വിവാദമായിട്ടുണ്ട്‌. ‘രാമന്‍’, ‘മിഴികള്‍ സാക്ഷി’ എന്നീ സിനിമകളുടെ സംവിധായകര്‍ സിനിമ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
PROPRO

രാജ്യാന്തര രംഗത്ത്‌ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട പ്രിയദര്‍ശന്‍ ചിത്രം ‘കാഞ്ചീവരം’ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

അപൂര്‍വ്വ ഭാഷയില്‍ ചിത്രീകരിച്ച ജോസഫ്‌ പുളിന്താനത്തിന്‍റെ ‘യാറങ്ങും’ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

രാജാമേനോന്‍റെ ‘ബറാ ആന’, സുനി താരാപൂര്‍വാലയുടെ ‘ലിറ്റില്‍ സിസോയു’, കൃഷ്‌ണന്‍ ശേഷാദ്രി ഗൗതമിന്‍റെ ‘മുതല്‍ മുതല്‍ മുതല്‍ വരെ’ എന്നീ ചിത്രങ്ങളും ‘ഇന്ത്യന്‍ ചിത്രങ്ങള്‍ ഇന്ന്‌’ എന്ന വിഭാഗത്തില്‍ ഉണ്ടാകും.