ടര്‍ക്കിയില്‍ നിന്നും ‘അഭയാര്‍ത്ഥി’

Webdunia
PROPRO
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരിക്കാന്‍ ടര്‍ക്കിയില്‍ നിന്നും ഇടം നേടിയ ചിത്രമാണ്‌ റീസ്‌ സെലിക്കിന്‍റെ ‘അഭയാര്‍ത്ഥി’ (റെഫ്യൂജി).

നിത്യ ജീവിതത്തില്‍ നിന്നാണ്‌ റീസ്‌ സെലിക്‌ എന്ന സംവിധായകന്‍ ഈ ചിത്രത്തിനുള്ള പ്രമേയം കണ്ടെത്തിയിരിക്കുന്നത്‌. ലോക ശ്രദ്ധ ആകര്‍ഷിച്ച ‘ടെയ്‌ല്‍സ്‌ ഓഫ്‌ ഇന്‍ട്രാന്‍സിജെന്‍സ്‌’ എന്ന ചിത്രത്തിന്‌ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ‘റഫ്യൂജി’ ഒരുക്കിയത്‌.

ഭരണകൂടത്തിനും ഭീകരസംഘടനയ്‌ക്കും ഇടയില്‍പെട്ട്‌ തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ അപകടത്തിലാവുമെന്ന്‌ ഭയപ്പെടുന്ന കിഴക്കന്‍ തുര്‍ക്കിയിലെ ഒരു ഫ്യൂഡല്‍ പ്രഭുവിന്‍റെ മകനായ സിവാന്‍ ജര്‍മ്മനിയിലേക്ക്‌ രക്ഷപ്പെടുകയാണ്.
PROPRO


ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ എത്തപ്പെടുകയാണ്‌ സിവാന്‍. അവിടെയും പ്രശ്‌നങ്ങളാണ്‌.

ജര്‍മ്മന്‍ ഉദ്യോഗസ്ഥരും ഭീകര സംഘാംഗങ്ങളും അയാളെ സംശയിക്കുന്നു. ജീവിതം വീണ്ടും ദുരന്തമാകുന്നു.