മേളയില്‍ പെണ്‍‌സിനിമകളും

Webdunia
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലാറ്റിനമേരിക്കന്‍ സംവിധായികമാരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകും. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന അര്‍ജന്‍റീനിയന്‍ സംവിധായികമാരായ ലുക്രേഷ്യ മാര്‍ട്ടെല്‍, സ്പാനിഷ്‌ സംവിധായിക ഇസബെല്‍ കൊയിസെറ്റേ , ബ്രസീലിയന്‍ സംവിധായിക റ്റാറ്റ അമരാല്‍ എന്നിവരുടെ അഞ്ചു ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുത്‌.

മൂല്യത്തകര്‍ച്ചക്കിടയിലും സ്ത്രീകള്‍ നടത്തു പോരാട്ടത്തിന്‍റെ വൈവിധ്യമുള്ള മുഖങ്ങളാണ്‌ ഈ പെണ്‍ സിനിമകള്‍. ഇസബെല്‍ കൊയിസെറ്റേയുടെ ‘ദി സീക്രട്ട് ലൈഫ്‌ ഓഫ്‌ വേര്‍ഡ്സ്‌ ’വൈകല്യത്തിനെതിരെ പോരാടി ജീവിതം ആസ്വാദ്യകരമാക്കുന്നവരുടെ കഥയാണ്‌. ഇസബെല്ലിന്‍റെ ‘മൈ ലൈഫ്‌ വിത്തൗട്ട് മി’ അര്‍ബുദം പിടിപെട്ട ആന്‍ മരണത്തിലും പ്രണയത്തെ തേടുന്നു‍. സാറ പോളിക്ക്‌ നടിക്കുള്ള വിവിധ അവാര്‍ഡുകള്‍ അയുടെ വേഷം നേടിക്കൊടുത്തു.

കറുത്ത വര്‍ഗക്കാരായ നാലു പെകുട്ടി‍കള്‍ നേരിടു പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളുമാണ്‌ റ്റാറ്റ അമരാളിന്‍റെ ‘അന്‍റോണിയ’ എന്ന ചിത്രം.

ലുക്രേഷ്യ മാര്‍ട്ടെല്‍ അര്‍ജന്‍റീനിയയിലെ പുത്തന്‍ മൂല്യബോധത്തെ പരിഹസിക്കുന്ന ‘ദി സ്വാംപില്‍’ പ്രദര്‍ശിപ്പിച്ച എല്ലാ ചലച്ചിത്രമേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.