വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ഇതില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെ കാര്യത്തിലാണ് നെല്ലിക്ക പ്രശസ്തമായത്. നെഞ്ചെരിച്ചില്‍ മാറാന്‍ നെല്ലിക്ക ബെസ്റ്റാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കലുകള്‍ കാന്‍സറിനെതിരെയും പോരാടും.