ഹൃദയാരോഗ്യത്തിന് മാങ്കോസ്‌റ്റീന്‍ പഴം!

വെള്ളി, 20 ഏപ്രില്‍ 2018 (15:03 IST)
മാങ്കോസ്റ്റീന്‍ കഴിച്ചിട്ടുണ്ടോ?. ഇന്തോനേഷ്യയില്‍ സുലഭമായി വളരുന്ന ഈ പഴം പാകമാകുന്നത് മഴക്കാലത്താണ്. ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ് മാങ്കോസ്റ്റിന്‍. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ ഈ പഴം കേടുവരാതെ മൂന്നാഴ്ച വരെ സൂക്ഷിക്കാം. 
 
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തു വരുന്നത്‌. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. 
 
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ ഏഴ് വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മലേഷ്യയില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഈ വിദേശി പഴം കഴിച്ചാല്‍ ശരീരത്തിലെ പല രോഗങ്ങളും ഇല്ലാതാക്കാം. 
 
സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള ഈ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌. അത് കൂടാതെ ഉദരരോഗങ്ങള്‍ ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍