അധികമായി കാപ്പികുടിക്കുന്നവർ ഇതൊന്ന് ശ്രദ്ധിച്ചോളൂ

വെള്ളി, 20 ഏപ്രില്‍ 2018 (11:56 IST)
ദിവസവും അധികം കാപ്പി അകത്താക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാപ്പി നമുക്ക് ഉന്മേഷം പ്രധാനം ചെയ്യും എന്നത് വാസ്തവം തന്നെ എന്നാൽ അധികമായി കാപ്പി ശരീരത്തിൽ ചെല്ലുമ്പോൾ പക്ഷേ നമ്മൾ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലമാകും ലഭിക്കുക.
 
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ എന്ന പഥാർത്ഥമാണ് ഉണന്നിരിക്കാനും ഉന്മേഷം നേടാനുമെല്ലാം സഹായിക്കുന്നത്. പല എനർജ്ജി ഡ്രിങ്‌സുകളിലും അധികമായി കഫീൻ ചേർക്കാറുണ്ട്. എന്നാൽ ഇത് അധികം ഉള്ളിലെത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകരാറിലാക്കും.
 
കഫീൻ ആദ്യം ചെയ്യുക നമ്മുടെ ഉറക്കത്തിന്റെ താളം തെറ്റിക്കുകയാണ്. ഏകദേശം 14 മണിക്കൂറോളം കാപ്പിയുടെ എഫക്റ്റ് ശരീരത്തിൽ നിലനിൽക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ രാത്രി ഉറക്കത്തെ ഇത് തടസ്സപ്പെടുത്തും. ഇത് പകൽ ക്ഷീണത്തിനും മറ്റു പ്രശനങ്ങൾക്കും കാരണമാക്കും.  
 
ഹ്രദയത്തിനും ഇത് പ്രശ്നങ്ങൾ സ്രഷ്ടിക്കും. അധികം ഉണർവ്വ് നൽകനായി ശരീരത്തിനും ഏറെ പണിപ്പെടേണ്ടിയിരിക്കുന്നു. ഇതോടെ ഹ്രദയമിടിപ്പിന്റെ വേഗത വർധിക്കും. ഇത് പെട്ടന്ന് ശരീരത്തെ തളർച്ചയിലേക്ക് നയിക്കും. പേശികളിലേയും ഞരമ്പിലേയും വേദന കണ്ണുവേദന എന്നിവയെ അമിതമായ കോഫിയുടെ ഉപയോഗം വേഗത്തിലാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍