പുതിയ ഭക്ഷണ രീതികള്‍ ജീവിതത്തിലേക്ക് കടന്നു വന്നതോടെ നമ്മുടെ ആഹാര രീതികളില്‍ മാറ്റം വന്നു. ജങ്ക് ഫുഡുകളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമാണ് ഇന്ന് എല്ലാവര്ക്കും പ്രിയം. ഇത്തരം രീതികള്‍ കടന്നു വന്നതോടെ അടുക്കളയില്‍ നിന്നും പുറത്തായ ഒന്നാണ് ചേന.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഇൻസുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കാനും ചേനയ്ക്ക് സാധിക്കും. നാരുകള്‍ അടങ്ങീയിരിക്കുന്നതിനാല് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സാധിക്കും.
നാല്ല ചര്‍മം കൈവരാനും കൊളസ്ട്രോള്‍ കുറച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചേനയ്ക്ക് സാധിക്കും. അതിനാല്‍ തന്നെ ഉത്തമമായ ഒരു വിഭവമാണ് ചേന. നിശ്ചിത ഇടവേളകളില്‍ ഇത് ശീലമാക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാകും.