ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് രോഗങ്ങളിൽനിന്നും ഹൃദയത്തിന് സംരക്ഷണ കവജമൊരുക്കും

വെള്ളി, 13 ഏപ്രില്‍ 2018 (14:15 IST)
അണ്ടിപ്പരിപും ബദാമും പിസ്തയുമെല്ലാം വെരുതെ കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ചിലർക്ക് അതൊരു ശീലം തന്നെയാണ്. ആ ശീലം നിങ്ങളുടെ ആരോഗ്യത്തെ സമ്പന്നമാക്കും. ഇത്തരം ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്നാണ് പഠനങ്ങൾ പറയുന്നത്. 
 
ഇന്റർ നാഷ്ണൽ നടസ് ആന്റ് ഡ്രൈ ഫ്രൂട്സ് കൗസിലിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് അണ്ടിപ്പരിപ്പ് ബദാം പിസ്ത തുടങ്ങിയ നിത്യവും കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൽ വരാതെ സംരക്ഷിക്കും എന്ന് 
കണ്ടെത്തിയത്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണയും ഇരുമ്പ്, മഗ്നീശ്യം, പൊട്ടാസ്യം, ക്യാൽസ്യം എന്നീ ജീവകങ്ങളുമാണ്  ഹൃദയത്തിന് സംരക്ഷണ കവജം ഒരുക്കുന്നത്. 
 
ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതെ സംരക്ഷിക്കുക മാത്രമല്ല. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടൂത്താനും ഇവ കഴിക്കുന്നതിലൂടെ സാധിക്കും. എന്ന് പഠനം വ്യക്തമാക്കുന്നു. ഹൃദ്യത്തിനു മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉദ്ദീപിപ്പിക്കാനും ഡ്രൈ ;ഫ്രൂട്സിന് പ്രത്യേഗ കഴിവുണ്ട്. അർബുദം പോലുള്ള രോഗങ്ങളെ തടയനും ഇവ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍