കണ്ണ് തുടിക്കുന്നത് എന്തിനുവേണ്ടി ?

ബുധന്‍, 11 ഏപ്രില്‍ 2018 (12:37 IST)
കണ്ണു തുടിക്കുന്നതിനെക്കുറിച്ച് നല്ലതാണെന്നും ദോഷമാണെന്നുമെല്ലാം നമ്മൾ നിരവധി കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാകും. കണ്ണ് മാത്രമല്ല ശരീരത്തിലെ ഓരോ അവയവങ്ങൾ തുടിക്കുന്നതും ഓരോ നിമിത്തങ്ങളായാണ് കണക്കാക്കപ്പെടുന്നത്. നിമിത്ത ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖ തന്നെ ഇതിനു പിന്നിലുണ്ട്.
 
അവയവങ്ങളുടെ തുടിപ്പ് ഉണ്ടാക്കുന്ന ഫലം സ്ത്രീകളിലും പുരുഷന്മാരിലും തികച്ചും വ്യത്യസ്ഥമാണ്. സ്ത്രീകളിൽ ഇടതുഭാഗം തുടിക്കുന്നതാണ് നല്ലതായി കണക്കാക്കുന്നത്. വലതു ഭാഗം തുടിക്കുന്നത് ദോഷകരമാണ്. എന്നാൽ പുരുഷന്മാരിൽ ഇത് നേർ വിപരീതമാണ്. വലതു ഭാഗത്തെ അവയവങ്ങൽ തുടിക്കുന്നതാണ് പുരുഷന്മാർക് നല്ലത്. ഇടതു ഭാഗം തുടിക്കുന്നത് ദോഷകരവും. ഇടത് വലത് ഭാഗത്തെ ഓരോ അവയവത്തിനും നിമിത്ത ശാസ്ത്രത്തിൽ പ്രത്യേഗ ഫലങ്ങളാണ് ഉള്ളത്. 
 
ശിരസ്സ് തുടിക്കുന്നത് വസ്തു ലഭിക്കാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. നെറ്റി തുടിക്കുന്നത് സ്ഥാന ലബ്ധിയെ സൂചിപ്പിക്കുന്നു. കണ്ണു തുടിക്കുന്നത് ധനം ലഭിക്കുന്നതിന്റെ സൂചനയാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകളിൽ ഇടം കണ്ണിന്റെ തടം തുടിക്കുന്നത് പ്രണയ സാഫല്യത്തെ സൂചിപ്പിക്കുന്നതണ്. എന്നാൽ വലത്തേ കണ്ണ് നിരന്തരമായി തുടിക്കുന്നത് ദുഖം വരാൻ പോകുന്നതിന്റെ സൂചനയായും ചൂണ്ടിക്കാട്ടപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍