നടുവിരൽ, ചെറുവിരൽ, മോതിരവിരൽ, എന്നീ വിരലുകൾകൊണ്ട് മാത്രമേ ഭസ്മം തൊടാവു. ചന്ദനമാകട്ടെ മോതിരവിരലുകൊണ്ടാണ് തൊടേണ്ടത്. കുങ്കുമം നടുവിരലുകൊണ്ടും. ഭസ്മം തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നെറ്റിക്ക് കുറുകെയായിരിക്കണം എന്നതാണ്. ചന്ദനം നെറ്റിക്ക് ലംബമായും കുങ്കുമം പുരികങ്ങൾക്ക് മധ്യത്തിൽ വൃത്താകൃതിയിലുമാണ് അണിയേണ്ടത്. ഇവ മൂന്നും ഒരുമിച്ച് തൊടുന്നത് തിപുര സുന്ദരിയെ സൂചിപ്പിക്കുന്നു.