സമ്മാനമായി ലഭിക്കുന്നത് ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങളോ? എങ്കില്‍ ചില കാര്യങ്ങളുണ്ട്!

ചൊവ്വ, 3 ഏപ്രില്‍ 2018 (17:18 IST)
ഇഷ്ടദൈവത്തിന്റെ ചിത്രങ്ങളും രൂപങ്ങളും സമ്മാനമായി ലഭിക്കുന്നതിലുമുണ്ട് ചില കാര്യങ്ങൾ. ഇവ വരാനിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള സൂചകങ്ങളോ ഓർമ്മപ്പെടുത്തലുകളോ ആകാം എന്നാണ് ജ്യോതിഷികൾ പറയുന്നത്. ദൈവം നമ്മുടെ കൂടെയുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം ഉപഹാരങ്ങൾ ലഭിക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉപഹാരമായി ലഭിക്കുന്നത് കുടുംബത്തിനാകെത്തന്നെ ശുഭകരമാണ്. 
 
ഗണപതിയുടെ ചിത്രങ്ങളും രൂപങ്ങളുമാണ് ഇത്തരത്തിൽ ധാരാളമായി പ്രചാരത്തിലുള്ളത്. ഗണപതിയുടെ രൂപങ്ങൾ സമ്മാനമായി ലഭിക്കുന്നത് വിഘ്നങ്ങൾ ഒഴിയുന്നതിനെ സൂചിപ്പിക്കുന്നു. ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രമാണെങ്കിൽ അത് സ്ഥാനലബ്ദിയെ കുറിച്ചുള്ള സൂചന നൽകുന്നതാണ്. കുട്ടികളില്ലാത്തവർക്ക് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളും രൂപങ്ങളും ലഭിച്ചാൽ അത് കുട്ടികൾ ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയായി കണക്കാക്കാം. 
 
ഇഷ്ട ദേവീദേവന്മാരുടെ ചിത്രങ്ങളും രൂപങ്ങളും ഉപഹാരമായി ലഭിക്കുന്നത് അതത് ദേവീദേവന്മാരുടെ അനുഗ്രഹമുള്ളതിന്റെ തെളിവാണെന്നാണ് ജ്യോതിഷികൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍