ആസ്മ, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആശ്വാസം നല്‍കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
പ്രമേഹത്തെ ചെറുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാവയ്ക്ക. പ്രമേഹ രോഗികള്‍ പാവക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തില്‍ ഇന്‍സുലിനു പകരമായി പ്രവര്‍ത്തിക്കാന്‍ പാവക്കയ്ക്ക് വലിയ കഴിവുണ്ട്. പാവക്കയില്‍ അടങ്ങിയിരിക്കുന്ന പോളി പെപ്ടൈഡ് പി എന്ന പ്രോട്ടീനാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമീകരിക്കും.