ശരീരത്തിന് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം നല്‍കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്ക്കയെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ വിറ്റാമിന്റെ കലവറയാണ് പാവക്ക. ചിലര്‍ പാവയ്ക്ക പുഴുങ്ങി അതിന്റെ കയ്പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാല്‍ അത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
റൈബോഫ്ളേവിൻ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, ഫോസ്ഫറസ് തയാമിൻ, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങൾ പാവയ്ക്കയിലുണ്ട്. അതിനൊപ്പം ശിരോചർമത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാൻ പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.
പ്രമേഹത്തെ ചെറുക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് പാവയ്ക്ക. പ്രമേഹ രോഗികൾ പാവക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ഇൻസുലിനു പകരമായി പ്രവർത്തിക്കാൻ പാവക്കയ്ക്ക് വലിയ കഴിവുണ്ട്. പാവക്കയിൽ അടങ്ങിയിരിക്കുന്ന പോളി പെപ്ടൈഡ് പി എന്ന പ്രോട്ടീനാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമീകരിക്കും.