പാലുല്പന്നങ്ങള്‍, നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. മാംസാഹാരത്തിന്‍റെ ഉപയോഗം തൊലികളഞ്ഞ കോഴിയിറച്ചില്‍ മാത്രം ഒതുക്കുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് എന്നതിനാലാണ് ഇത്.
ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. വൃക്കയിലെ കല്ലുകളുണ്ടാവുന്നതും മൂത്രത്തിലെ അണുബാധയും ഇതു മൂലം തടയാം. കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. അതോടോപ്പം ഉപ്പ്, മധുരം, ഇവയുടെ അമിത ഉപയോഗം കുറക്കുന്നതും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.