താൻ ബലാത്സംഗം ചെയ്യപ്പെടുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു എന്നാണ് കിം പറയുന്നത്. 10 മില്യൺ ഡോളറിന്റെ ആഭരണങ്ങൾ (ഏകദേശം 85 കോടി ഇന്ത്യൻ രൂപ) ആണ് അന്ന് അവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മോഷണം പോയത്. മുൻഭർത്താവ് കാന്യേ വെസ്റ്റ് നൽകിയ 4 മില്യൺ ഡോളർ വില വരുന്ന (ഏകദേശം 33 കോടി രൂപ) വജ്ര മോതിരവും മോഷ്ടിക്കപ്പെട്ടിരുന്നു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് ആരോ നടക്കുന്നതായി തോന്നി. പൊലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ട നിലയിൽ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാൾ ഹോട്ടലിന്റെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നു. കൊള്ളക്കാർ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് മോതിരം ചോദിച്ചു. ഒരാൾ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. മറ്റൊരാൾ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാൾ കാലുകൾ പിടിച്ചുവലിച്ചു. നഗ്നയാക്കപ്പെട്ട താൻ ബലാത്സംഗം ചെയ്യപ്പെടാൻ പോകുകയാണെന്ന് ഭയന്നു. പുറത്തുപോയ സഹോദരി കോർട്ട്‌നി തിരിച്ചു വരുമ്പോൾ തന്റെ മൃതദേഹം കാണുമോ എന്നും ഭയന്നു.